Home | Looking for something? Sign In | New here? Sign Up | Log out

Sunday 12 October 2014

Multiplication Facts Table

Multiplication Facts Table ,Multiplication Table


Saturday 2 August 2014

Multiplication Facts – The 9's.


Multiplication Facts – The 9's. 9x1=9 9x2=18 9x3=27 9x4=36 9x5=45. 9x6=54 9x7=63 9x8=72 9x9=81 9x10=90.

Photo: Did you know... ?

Friday 11 July 2014

കറ്റാർവാഴ

കറ്റാർവാഴ

അസ്ഫോഡെലേഷ്യേ കുടുംബ്ബത്തിൽ പെട്ട ഒരു ചെടിയാണ് കറ്റാർവാഴ . പേരിൽ സാമ്യമുണ്ടെങ്കിലും വാഴയുമായി ഇതിന്‌ ബന്ധമൊന്നുമില്ല. വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്.ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . ത്വക്ക് രോഗങ്ങൾക്കുള്ള നല്ല പ്രതിവിധിയാണ് ഇത്.

ഉദ്യാനസസ്യമായി വളർത്തുവാൻ കഴിയുന്ന ഒരു സസ്യമാണ്‌ കറ്റാർവാഴ. ഈ സസ്യം ഏകദേശം 30 മുതൽ 50 സെന്റീമീറ്റർ പൊക്കത്തിൽ വരെ വളരുന്നവയാണ്‌. ഇലകളുടെ അരികിൽ മുള്ളുകൾ ഒരു ദിശയിലേക്ക് അടുക്കി വച്ചപോലെ കാണപ്പെടുന്നു.

ചുവട്ടിൽ നിന്നും ഉണ്ടാകുന്ന പുതിയ കിളിർപ്പുകൾ നട്ടാണ്‌ പുതിയ തൈകൾ കൃഷിചെയ്യുന്നത്. കാര്യമായ രോഗങ്ങൾ ബാധിക്കാത്ത സസ്യമാണിത്. കിളിർപ്പുകൾ തമ്മിൽ ഏകദേശം 50 സെന്റീമീറ്റർ അകലത്തിലാണ്‌ നടുന്നത്. നട്ട് ആറാം മാസം മുതൽ വിളവെടുപ്പ് ആരംഭിക്കാം. ഒരു ചെടിയിൽ നിന്നും തുടർച്ചയായി മൂന്ന് വർഷം വരെ വിളവെടുക്കുന്നതിന്‌ കഴിയും. ഇത് തോട്ടങ്ങളിൽ ഇടവിളയായും നടാൻ കഴിയും.

കറ്റാർവാഴയുടെ ഗുണങ്ങൾ"
കറ്റാർവാഴയുടെ സ്വഭാവങ്ങൾക്കു നിദാനം ഇല(പോള)കളിൽ നിറഞ്ഞിരിക്കുന്ന ജെല്ലിലടങ്ങിയിരിക്കുന്ന മ്യൂക്കോപോളിസാക്കറൈഡുകളാണ്.

കറ്റാർറ്വാഴയിൽ ജീവകങ്ങൾ, അമിനോഅമ്ലങ്ങൾ, ഇരുമ്പ്, മാങ്ഗനീസ്, കാ‍ത്സ്യം, സിങ്ക്, എൻസൈമുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

വിപണിയിൽ ആരോഗ്യപാനീയങ്ങൾ, മോയിസ്ചറൈസറു‍കൾ , ക്ലെൻസറുകൾ, ലേപനങ്ങൾ തുടങ്ങിയ നിരവധി കറ്റാർവാഴ ഉല്പന്നങ്ങൾ ഇന്ന് ലഭ്യമാണ്.

ആർത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോൾ തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് കറ്റാർറ്വാഴ നീര് അത്യന്തം ഗുണകരമാണ്.

ഇത് നല്ലൊരു ആന്റിഓക്സിഡൻറാണ്. കൂടാതെ ബാക്റ്റീരിയ, പൂപ്പൽ എന്നിവയെ ചെറുക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

ഉപയോഗങ്ങൾ:
കറ്റാർ വാഴപ്പോളയിലെ കൊഴുപ്പിൽ നിന്നും ഉണ്ടാക്കുന്ന പ്രധാന ആയുർവേദൗഷധമാണ്‌ ചെന്നിനായകം.

കുമാര്യാസവം, അന്നഭേദിസിന്ധൂരം, മഞ്ചിഷ്ഠാദി തൈലം സോപ്പ്
ത്വക്ക് ഈർപ്പമുള്ളതാക്കുന്ന കുഴമ്പുകൾ, മരുന്ന് ആഹാരം എന്നിവയിൽ ഉപയോഗിക്കുന്നു.

പൊള്ളല്‍, മുറിവ് എന്നിവയ്ക്ക് പുറമേ ഒരു സൌന്ദര്യ വര്‍ദ്ധക വസ്തുവായും, ആരോഗ്യ പാനീയമാക്കിയും ഒക്കെ ഇതിനെ ഉപയോഗിക്കാം.

പ്രമേഹത്തിനെ നിയന്ത്രിക്കാനും ഇതു ഉപയോഗിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

കറ്റാര്‍ വാഴ നീരിനു് പ്രമേഹം കുറയ്ക്കുന്നതിനും, ഉറക്കം കിട്ടുന്നതിനും, മുറിവ് ചതവ് എന്നിവ അതിവേഗം ഉണക്കുന്നതിനും കഴിവുണ്ട് എന്ന് പറയപ്പെടുന്നു.

ആയുര്‍വേദ വിധിപ്രകാരം സ്ത്രീരോഗങ്ങളില്‍ പലതിനുമുള്ള ഔഷധമാണ് കറ്റാര്‍വാഴ.

സ്നിഗ്ദ്ധഗുണവും ശീതവീര്യവുമാണ് ഇതിനുള്ളത്. ത്രിദോഷഹരമായ ഇതില്‍ നിന്നാണ് ചെന്നിനായകം എന്ന ഔഷധം ഉണ്ടാക്കുന്നത്.

ഇലച്ചാര്‍ ലേപനമായും എണ്ണകാച്ചുന്നതിലെ നീരായും ഉള്ളില്‍ കഴിക്കുന്ന ഔഷധമായും ഉപയോഗിച്ചു വരുന്നു.

ഹോമിയോപ്പതിയില്‍ ശിരോരോഗങ്ങള്‍ക്കെതിരായി ധാരാളമായി ഉപയോഗിക്കുന്നു

ത്രിദോഷങ്ങളായ- വാതം, പിത്തം, കഫം എന്നിവ നിശ്ശേഷം മാറ്റുന്നതിനുള്ള ഒരു ഉത്തമ ഔഷധമാണിത്.

മുടി കൊഴിച്ചില്‍, കാതടപ്പ്, കോപം, തല ചൂടാകുന്നത്, എന്നിവ അകറ്റാന്‍‍ കറ്റാര്‍വാഴയുടെ ചാര്‍ ഫലപ്രദമായി ഉപയോഗിക്കുന്നു.

പിറ്റ്യൂറ്ററിഗ്രന്ഥി, തൈറോയിഡ് ഗ്രന്ഥി, ഓവറികള്‍ എന്നിവയുടെ പ്രവര്‍ത്തന ശേഷി ക്രമീകരിക്കുന്നതിനും ഈ ഔഷധം ഉത്തമമാണ്.

ദഹനക്രിയ ക്രമീകരണം, വിശപ്പു വര്‍ദ്ധിപ്പിക്കല്‍, കരളിന് ഒരു ഉത്തമടോണിക്ക്, ആമാശയത്തിലെ കുരുക്കള്‍ ഇല്ലാതാക്കല്‍ എന്നിവ ഈ ഔഷധത്തിന്റെ ഒരു പ്രത്യേകതയാണ്.

സ്ത്രീകളുടെ ഒരു ഉറ്റ ചങ്ങാതിയാണെന്നു പറയാം. ‘കുമാരി’ എന്ന പേര് കറ്റാര്‍‍ വാഴയ്ക്ക് വളരെ അന്വര്‍ത്ഥമാണ്.

ഗര്‍ഭാശയ സംബംന്ധമായ രോഗങ്ങള്‍ക്ക് കറ്റാര്‍വാഴ അടങ്ങിയ മരുന്ന് ഉത്തമ പ്രതിവിധിയാണ്.

ആയുര്‍‍വേദത്തില്‍‍ കുമാരാസവം നടത്തുന്നു. കൂടാതെ അശോകാരിഷ്ടം അമിതമായ രക്തസ്രാവം തടയുന്നു.

ഉറക്കം കിട്ടുന്നതിനും കുടവയര്‍ കുറയ്ക്കുന്നതിനും, മുറിവ്, ചതവ് എന്നിവ അതിവേഗം ഉണങ്ങുന്നതിനും കറ്റാര്‍ വാഴയുടെ ദ്രവ രൂപത്തിലുള്ള ചാര്‍ ഉപയോഗിച്ചുവരുന്നു.

ഇല അരച്ച് ശിരസ്സില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാല്‍ തല തണുക്കുകയും താരന്‍ മാറിക്കിട്ടുകയും ചെയ്യും.

കറ്റാര്‍വാഴ നീരും പച്ചമഞ്ഞളും അരച്ചു ചേര്‍ത്ത ലേപനം വ്രണങ്ങളും കുഴിനഖവും മാറാന്‍ വെച്ചുകെട്ടിയാല്‍ മതി.

ഇലനീര് പശുവിന്‍ പാലിലോ ആട്ടിന്‍പാലിലോ ചേര്‍ത്ത് സേവിച്ചാല്‍ അസ്ഥിസ്രാവത്തിന് ശമനമുണ്ടാകും.

നല്ല തണുത്ത പ്രകൃതിയുള്ള കറ്റാര്‍വാഴയുടെ ഇലകളില്‍‍ ധാരാളം ജലം ഉള്ളതിനാലും പോഷകഗുണങ്ങള്‍‍, ഔഷധഗുണങ്ങള്‍‍ എന്നിവ വോണ്ടുവോളം ഉള്ളതിനാലും പല തരത്തിലുള്ള ത്വക്ക് രോഗങ്ങളും മാറ്റാന്‍ കറ്റാര്‍വാഴയുടെ നീര് നിരന്തരമായി ലേപനം ചെയ്യുന്നത് ഫലപ്രദമാണ്.

ഔഷധച്ചെടി, പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്ന്, ജീവന്റെ നാഡി, അതിശയച്ചെടി, സ്വര്‍ഗ്ഗത്തിലെ മുത്ത് എന്നീ വിശേഷണങ്ങളില്‍ അറിയപ്പെടുന്ന സസ്യമാണ് കറ്റാര്‍വാഴ.

കടപ്പാട്: കേരളാ ഇന്നൊവേഷന്‍ ഫൌണ്ടേഷന്‍(കേരളാ വിവര സാങ്കേതിക വകുപ്പ് )